മനാമ: ബഹ്റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ കേന്ദ്രസമിതി അംഗവും വനിത വിഭാഗം മുൻ പ്രസിഡൻ്റുമായിരുന്ന ലുബൈന ഇബ്റാഹീമിന് ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം യാത്രയയപ്പ് നല്‍കി. പരിപാടിയിൽ ജനറൽ സെക്രട്ടറി ഷൈമില നൗഫൽ, വൈസ് പ്രസിഡന്റ് സൗദ പേരാമ്പ്ര, കേന്ദ്ര സമിതി അംഗം റഷീദ സുബൈർ എന്നിവർ യാത്രാമംഗളങ്ങൾ നേർന്നു. ലുബൈന ഇബ്റാഹീം മറുപടി പ്രസംഗം നടത്തി. വനിത വിഭാഗം പ്രസിഡന്റ് ശബീഹ ഫൈസൽ ലുബൈന ഇബ്റാഹീമിന് മൊമെൻ്റോ നൽകി ആദരിച്ചു.









