bahrainvartha-official-logo
Search
Close this search box.

ലോക ബാങ്കിന്റെ ആഗോള മനുഷ്യ മൂലധന സൂചിക; അറബ് രാജ്യങ്ങളില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി ബഹ്‌റൈന്‍

bahrain

മനാമ: ലോക ബാങ്കിന്റെ ആഗോള മനുഷ്യ മൂലധന സൂചികയില്‍ അറബ് രാജ്യങ്ങളില്‍ ബഹ്റൈന് രണ്ടാം സ്ഥാനം. അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം യു.എ.ഇക്കാണ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വിദ്യാഭ്യാസ മേഖലയില്‍ ബഹ്റൈന്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് ജി.സി.സി രാജ്യങ്ങളില്‍ ഒന്നാം സ്ഥാനമാണ് ബഹ്റൈന്. കൂടാതെ ആഗോളതലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികള്‍ മുന്നിലുള്ള അഞ്ച് രാജ്യങ്ങളില്‍ ബഹ്റൈനും ഉള്‍പ്പെടുന്നു.

മനുഷ്യ മൂലധനത്തിലുള്ള വര്‍ധനവ് ജനങ്ങളുടെയും രാജ്യത്തിന്റെയും വികസനം, സമുദായങ്ങള്‍ തമ്മിലുള്ള ഏകീകരണം എന്നിവയെ ബന്ധപ്പെട്ടിരിക്കുന്നു. ഇതിലൂടെയാണ് രാജ്യത്ത് ദാരിദ്യം കുറയ്ക്കാനും, സുസ്ഥിരമായ വളര്‍ച്ചയും സാധ്യമാകുകയെന്ന് ലോക ബാങ്ക് ഗവേഷകര്‍ വ്യക്തമാക്കുന്നു.

ബഹ്റൈന്റെ ഈ നേട്ടത്തിന് കാരണം കാലങ്ങളായി രാജ്യം നടത്തി വരുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളും, വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ മേഖലകളിലെ നിക്ഷേപവുമാണെന്ന് ബഹ്‌റൈന്‍ സാമ്പത്തിക വികസന ബോര്‍ഡ് ചീഫ് പ്രോജക്ട് ഓഫീസര്‍ താല ഫക്രോ പറഞ്ഞു. സ്ത്രീകളുടെ വിദ്യാഭ്യാസം അനുവദിച്ച ആദ്യ ഗള്‍ഫ് രാജ്യമാണ് ബഹ്റൈന്‍. അതിനാല്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പ്രകടനത്തിന് ആഗോളതലത്തില്‍ ആദ്യ അഞ്ച് രാജ്യങ്ങളില്‍ ഇടം നേടിയതില്‍ അഭിമാനമുണ്ടെന്നും താല ഫക്രോ കൂട്ടിച്ചേര്‍ത്തു.

2030തോടെ ജി.സി.സി മേഖലയില്‍ ഉടനീളമുള്ള ആളുകള്‍ക്ക് ഉയര്‍ന്ന നിലവാരവും, സാമ്പത്തിക സുസ്ഥിരവുമായ ആധുനിക വൈദ്യശാസ്ത്രം ലഭ്യമാക്കാന്‍ കഴിയുന്ന കേന്ദ്രമായി മാറാനുള്ള പരിശ്രമത്തിലാണ് രാജ്യമെന്ന് ബഹ്‌റൈന്‍ സാമ്പത്തിക വികസന ബോര്‍ഡ് വ്യക്തമാക്കി. ആഗോള മനുഷ്യ മൂലധന സൂചികയില്‍ ബഹ്റൈന് 46ാം സ്ഥാനമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!