bahrainvartha-official-logo
Search
Close this search box.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത് പൗരന്മാരുടെ ഉത്തരവാദിത്വവും കടമയും; പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫ്

Public Security Deputy Chief

മനാമ: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത് പൗരന്മാരുടെ ഉത്തരവാദിത്വവും കടമയയുമാണെന്ന് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫ് മേജര്‍ ജനറല്‍ അബ്ദുള്ള അല്‍ സയ്യിദ്. പ്രതിരോധ നടപടികളെ പറ്റി ജനങ്ങളില്‍ ബോധവത്കരണം നടത്തുന്നതില്‍ പൊലീസിന്റെ പങ്ക് വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുസ്ഥലങ്ങളില്‍ മാസ്‌ക്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഇക്കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ച്ചയും അരുത്. ഡെപ്യൂട്ടി ചീഫ് ഓര്‍മ്മപ്പെടുത്തി.

മാസ്‌ക്ക് ധരിക്കാത്ത 26596 പേര്‍ക്കെതിരെ കേസെടുത്തതായ് മേജര്‍ ജനറല്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് 3208 ബോധവത്കരണ ക്യാംപയ്നുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 1561 പേര്‍ക്കെതിരെ സാമൂഹ്യ അകലം പാലിക്കാത്തതിനും, 6360 പേര്‍ക്കെതിരെ മാസ്‌ക്ക് ധരിക്കാത്തതിനും നോര്‍ത്തേണ്‍ ഗവര്‍ണ്ണറേറ്റ് കേസെടുത്തു. കാപ്പിറ്റല്‍ ഗവര്‍ണ്ണറേറ്റില്‍ മാസ്‌ക്ക് ധരിക്കാത്ത 4554 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാമൂഹ്യ അകലം പാലിക്കാത്ത 2388 പേരും, മാസ്‌ക്ക് ധരിക്കാത്ത 364 പേരും സതേണ്‍ ഗവര്‍ണ്ണറേറ്റില്‍ അറസ്റ്റിലായി. പബ്ലിക് സെക്യൂരിറ്റി പ്രസിഡൻസി 5195 പേര്‍ക്കെതിരെയാണ് മാസ്‌ക്ക് ധരിക്കാത്തതിന് കേസെടുത്തത്. മാസ്‌ക്ക് ധരിക്കാത്ത 97 കേസുകള്‍ ജനറല്‍ ഗവര്‍ണ്ണറേറ്റിലും രജിസ്റ്റര്‍ ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!