small icons
small icons

മുരളി ആര്‍ കര്‍ത്ത സേവന പ്രവര്‍ത്തകര്‍ക്ക് മറക്കാവാത്ത നാമം; ആശംസകള്‍ നേര്‍ന്ന് ബഹ്റൈൻ മലയാളി ബിസിനസ് ഫോറം

murali r kartha

മനാമ: ഇന്ത്യന്‍ എംബസി ലേബര്‍ ഓഫീസറായി വിരമിച്ച മുരളി ആര്‍ കര്‍ത്തയ്ക്ക് ആശംസകള്‍ നേര്‍ന്ന് മലയാളി ബിസിനസ് ഫോറം. രണ്ടര പതിറ്റാണ്ടിലേറെ സാമൂഹ്യ സേവന പ്രവര്‍ത്തകര്‍ക്കും അശരണര്‍ക്കും അത്താണിയായിരുന്നു മുരളി ആര്‍ കര്‍ത്ത. അദ്ദേഹത്തിന്റെ വിരമിക്കല്‍ പ്രവാസി ഇന്ത്യന്‍ സമൂഹത്തിന് ഏറെ നഷ്ടമാണെന്ന് ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറം ജനറല്‍ സെക്രട്ടറിയും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ ബഷീര്‍ അമ്പലായി പറഞ്ഞു.

ബഹ്‌റൈനിലെ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ രാത്രിയെന്ന് പകലെന്നോ വ്യത്യാസമില്ലാതെ ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു മുരളി. കളങ്കമില്ലാത്ത അര്‍പ്പണ ബോധമാണ് അദ്ദേഹം ബഹ്‌റൈനിലെ പൊതുജീവിതത്തില്‍ സമര്‍പ്പിച്ചെതെന്നും ഇത്തരം അര്‍പ്പണ മനോഭാവമുള്ളവരുടെ സാന്നിധ്യം ഇക്കാലത്ത് കുറഞ്ഞുവരികയാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനെപ്പോലുള്ളവരുടെ മൂല്യം പത്തരമാറ്റ് തിളക്കമുള്ളതാണ്. ബിഎംബിഎഫിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും വലിയ സഹായിയായിരുന്നു മുരളി ആര്‍. ബഷീര്‍ അമ്പലായി ചൂണ്ടിക്കാട്ടി.

ശിഷ്ടജീവിതം കൂടുതല്‍ നന്മകളും ആരോഗ്യമുള്ള ദീര്‍ഘായുസ്സും അദ്ദേഹത്തിനും കുടുബത്തിനും ഉണ്ടാവട്ടെയെന്നും മലയാളി ബിസിനസ് ഫോറം ആശംസിച്ച.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!