bahrainvartha-official-logo
Search
Close this search box.

ബഹ്റൈന്‍ രാജാവ് നടത്തിയ പ്രഭാഷണം സമൂഹത്തിന് ദിശാബോധം നല്‍കുന്നതെന്ന് മന്ത്രിസഭ യോഗം

cabinet meeting

മനാമ: ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ നടത്തിയ പ്രഭാഷണം സമൂഹത്തിന് ദിശാബോധം നല്‍കുന്നതെന്ന് മന്ത്രിസഭ യോഗം. പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അധ്യക്ഷത വഹിച്ച മന്ത്രിസഭ യോഗത്തിലാണ് ഹമദ് രാജാവിന്റെ പ്രഭാഷണം പ്രശംസിക്കപ്പെട്ടത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലൂടെയായിരുന്നു യോഗം.

ഷൂറ കൗണ്‍സിലിന്റെയും ജനപ്രതിനിധി സമിതിയുടെയും അഞ്ചാം നിയമസഭയുടെ മൂന്നാം സെഷന്റെ ഉദ്ഘാടന വേളയില്‍ ഹമദ് രാജാവ് നടത്തിയ പ്രഭാഷണം ദീര്‍ഘ വീക്ഷണത്തോടെയുള്ളതായിരുന്നുവെന്ന് യോഗം വിലയിരുത്തി. സമൂഹം ഒന്നിച്ചു നില്‍ക്കേണ്ടതിന്റെയും ശരിയായ ദിശാ ബോധത്തിലുള്ള വളര്‍ച്ചയുടെയും പ്രാധാന്യത്തെ ഓര്‍മ്മപ്പെടുത്തിയ പ്രഭാഷണമായിരുന്നു രാജാവിന്റേത്.

അഞ്ചാമത് നാഷണല്‍ ടെലി കമ്യൂണിക്കേഷന്‍ പദ്ധതിക്ക് കാബിനെറ്റ് അംഗീകാരം നല്‍കിയിട്ടുണ്ട്. ടെലി കമ്യൂണിക്കേഷന്‍ രംഗത്തെ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള വികസന, ഇതര പദ്ധതികള്‍ നടപ്പിലാക്കുക ഇതനുസരിച്ചായിരിക്കും. മന്ത്രിസഭയില്‍ സൗദി, ബഹ്റൈന്‍ സംയുക്ത സമിതിയുടെ നേതൃസ്ഥാനം ഇരുരാജ്യങ്ങളിലെയും കിരീടാവകാശികള്‍ക്ക് നല്‍കാനുള്ള സൗദി തീരുമാനത്തെ സ്വാഗതം ചെയ്തു.

കുവൈറ്റ് കിരീടാവകാശിയായി നിശ്ചയിക്കപ്പെട്ട ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന് മന്ത്രിസഭ ആഭിവാദ്യം അര്‍പ്പിച്ചു. നാഗൊര്‍നോ കറാബക്ക് മേഖലയിലെ അസര്‍ബൈജാന്‍ റിപ്പബ്ലിക്കും അര്‍മേനിയ റിപ്പബ്ലിക്കും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭ താരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട കരാര്‍ ഇരു രാജ്യങ്ങളും പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രിസഭ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!