മനാമ: മുഹറഖ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രമുഖ പ്രവാസി മലയാളി കൂട്ടായ്മയായ മുഹറഖ് മലയാളി സമാജത്തിന്റെ 2026-2028 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. സമാജം പുതിയ പ്രസിഡന്റായി അബ്ദുൽ മൻഷീറിനെയും ജനറൽ സെക്രട്ടറിയായി ശിവശങ്കറിനെയും ട്രഷററായി തങ്കച്ചൻ ചാക്കോയെയും തെരഞ്ഞെടുത്തു.
എബ്രഹാം ജോൺ മുഖ്യ രക്ഷാധികാരിയായും, കൃഷ്ണകുമാർ, അനസ് റഹീം എന്നിവർ രക്ഷാധികാരികളായും, അൻവർ നിലമ്പൂർ ഉപദേശക സമിതി ചെയർമാനായും പ്രവർത്തിക്കും. പ്രമീജ് കുമാർ, ഗോകുൽ കൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ), പ്രമോദ് കുമാർ, മൊയ്തീൻ TMC (ജോയിന്റ് സെക്രട്ടറിമാർ), ശ്രീകുമാർ താമരക്കുളം (അസിസ്റ്റന്റ് ട്രഷറർ) എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികൾ.
വിവിധ വകുപ്പ് സെക്രട്ടറിമാരായി ബാഹിറ അനസ് (എന്റർടൈൻമെന്റ് & മീഡിയ), അരുൺ ദേവ് (ജീവകാരുണ്യ വിഭാഗം), സുനിൽ കുമാർ വില്യാപ്പള്ളി (മെമ്പർഷിപ്പ്), സുജിത് ഗോപിനാഥ് (കായിക വിഭാഗം) എന്നിവരെയും തെരഞ്ഞെടുത്തു. ലത്തീഫ് കെ., അനസ് റഹീം, സുനിൽ കുമാർ, ശിവശങ്കർ എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾ ഏകോപിപ്പിച്ചു.
കഴിഞ്ഞ 8 വർഷമായി മുഹറഖ് കേന്ദ്രീകരിച്ച് ജീവകാരുണ്യ, സാംസ്കാരിക, കായിക മേഖലകളിൽ മികച്ച സേവനമാണ് സംഘടന കാഴ്ചവെക്കുന്നത്. പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി പ്രതിമാസം സൗജന്യ ഹെൽത്ത് ചെക്കപ്പ് സൗകര്യവും, മലയാളം മിഷൻ ബഹ്‌റൈൻ ചാപ്റ്ററിന് കീഴിൽ മലയാളം പാഠശാലയും സമാജം നടത്തിവരുന്നു. വനിതാ വേദി, മഞ്ചാടി ബാലവേദി, സർഗ്ഗവേദി, ഹെല്പ് ഡസ്ക് എന്നിവയാണ് ഉപഘടകങ്ങൾ. മുഹറഖ് സമാജത്തിൽ പുതിയതായി അംഗത്വമെടുക്കാൻ താല്പര്യമുള്ളവർ 38487192, 33874100 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.









