small icons
small icons

രാഹുൽ ഗാന്ധിക്ക് നേരെ നടന്ന ആക്രമണത്തിൽ ബഹ്‌റൈൻ ഒഐസിസി പ്രതിഷേധിച്ചു

OICC LOGO

മനാമ: ലോകസഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും, മറ്റ് കോൺഗ്രസ്‌ നേതാക്കൾക്കും നേരെ ഡൽഹി പോലിസ് നടത്തിയ നരനായാട്ടിൽ ബഹ്‌റൈൻ ഒഐസിസി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധിക്കാനും, പ്രതികരിക്കാനും ഉള്ള അവകാശം ജനാധിപത്യത്തിൽ ഉണ്ട് എന്നകാര്യം ഭരിക്കുന്ന ആളുകൾ ഓർമ്മിക്കുന്നത് നല്ലതായിരിക്കും. ഇല്ലാ എങ്കിൽ രാജ്യം കണ്ടിട്ടില്ലാത്ത തരത്തിൽ ശക്തമായ പ്രക്ഷോഭം രാജ്യത്ത് നടത്തുവാൻ കഴിവുള്ള പ്രസ്ഥാനം ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌.

കഴിഞ്ഞ ഒരു മാസമായി ഡൽഹിയിൽ രാജ്യത്തെ യുവാക്കളും, വിദ്യാർത്ഥികളും നടത്തുന്ന സമരം രാജ്യത്തെ ജനങ്ങൾ ഏറ്റെടുക്കും എന്നതിന്റെ തെളിവാണ് ഇന്ന് ഡൽഹി കണ്ട സമരം. രാജ്യത്തെ പ്രവേശന പരീക്ഷകളും, പൊതു പരീക്ഷകളും ഭരണാധികാരികളുടെ പിന്തുണയോടെ ചില ശക്തികൾ ആട്ടിമറിച്ചു കൊണ്ട് നമ്മുടെ പൊതു വിദ്യാഭ്യാസവും, തൊഴിൽ മേഖലയും ഭരണാധികാരികളുടെ നിയന്ത്രണത്തിൽ ആക്കുവാൻ ഉള്ള ഏത് നീക്കവും ശക്തമായ പ്രക്ഷോഭത്തിലൂടെ ഇല്ലാതാക്കാൻ രാജ്യത്തെ പ്രതിപക്ഷത്തിന് സാധിക്കും. അതിക്രൂരമായി യുവാക്കളെയും, കുട്ടികളെയും നേരിട്ട ഡൽഹി പോലിസ് ന്റെ നടപടിക്ക് ഒത്താശ ചെയ്യുന്ന ഭരണധികാരികൾ ശക്തമായ പ്രതിഷേധം ഇനിയും രാജ്യത്ത് ഉണ്ടാകും എന്നും, ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി ശക്തമായ പ്രതിഷേധം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!