മനാമ: അൽ ഹിദായ മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ മുഹറഖ് മദ്രസ്സ വിദ്യാർത്ഥികളുടെ “സ്റ്റുഡന്റ് ഫെസ്റ്റ്” ഹിദ്ദ് അൽഹിദായ ഹാളിൽ വെച്ച് നടന്നു. മദ്രസ്സ പ്രിൻസിപ്പൽ ലത്തീഫ് അഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സെന്റർ ദാഇ സമീർ ഫാറൂഖിയുടെ ഉൽബോധന ക്ലാസ്സ്, കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ എന്നിവ ഉണ്ടായിരുന്നു.
ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ പാടൂർ, ഫൈനാൻസ് സെക്രട്ടറി യാഖൂബ് ഈസ്സ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മദ്രസ്സ അഡ്‌മിനിസ്ട്രേറ്റർ ഹംസ റോയൽ രക്ഷിതാക്കളുമായി സംവദിച്ചു. പരീക്ഷകളിൽ വിജയിയായവർക്കുള്ള സമ്മാനദാനവും നടന്നു. ലത്തീഫ് ചാലിയം നന്ദി പ്രകാശിപ്പിച്ചു.