bahrainvartha-official-logo
Search
Close this search box.

യാത്രാ പ്രതിസന്ധി; ഒഐസിസി കണ്ണൂർ ജില്ല കമ്മിറ്റി ബഹ്‌റൈൻ പാർലിമെന്റ് അംഗം സൈനബ് അബ്ദുൽ അമീറുമായി ചർച്ച നടത്തി

IMG-20201106-WA0015

മനാമ: കൊറോണ പ്രതിസന്ധി മൂലം നാട്ടിൽ പോയി ബഹ്റൈനിലേക്ക് തിരിച്ചു വരാൻ ബുദ്ധിമുട്ടുന്നവരുടെ യാത്ര പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒഐസിസി കണ്ണൂർ ജില്ല കമ്മിറ്റി എം.പിക്ക് നിവേദനം സമർപ്പിച്ചു . ആയിരകണക്കിന് മലയാളി പ്രവാസികളാണ് തിരിച്ചു വരാൻ കഴിയാതെ നാട്ടിൽ പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്നത് . വരാൻ കഴിഞ്ഞവർക്ക് തന്നെ ഭീമമമായ തുകയാണ് ചെലവഴിക്കേണ്ടി വന്നിരിക്കുന്നത് . ഈ ഒരു സാഹചര്യത്തിലാണ് ഒഐസിസി കണ്ണൂർ ജില്ല കമ്മിറ്റി മലയാളി പ്രവാസികളുടെ യാത്ര പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സൈനബ് അബ്ദുൽ അമീർ എം.പി യെ സന്ദർശിച്ചു നിവേദനം സമർപ്പിച്ചത് .

മലയാളി പ്രവാസികൾ അനുഭവിക്കുന്ന വിവിധ പ്രശ്‍നങ്ങൾ ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ,ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം ഒഐസിസി കണ്ണൂർ ജില്ല കമ്മിറ്റി പ്രസിഡന്റ് ഫിറോസ് നങ്ങാരത്ത്‌ , ഐടി സെക്രട്ടറി നിജിൽ എന്നിവർ എം.പി യുടെ ശ്രദ്ധയിൽ പെടുത്തി . ഈ വിഷയത്തിൽ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യാൻ ശ്രമിക്കുമെന്ന് എം .പി ഉറപ്പു നൽകിയതായി രാജു കല്ലുംപുറം പറഞ്ഞു . കൂടാതെ കൂടുതൽ വിമാന സർവ്വീസുകൾ അനുവദിക്കുവാനുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്ന് എം.പിയോട് ചർച്ചയിൽ നേതാക്കൾ അഭ്യർത്ഥിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!