മനാമ: കോവിഡ് വ്യാപനത്തിന് പിന്നാലെ ബഹ്റൈനിലെ ടാക്സി ഡ്രൈവര്‍മാര്‍ രൂക്ഷമായ പ്രതിസന്ധി നേരിടുകയാണെന്ന് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ യാത്ര ചെയ്യുന്നതില്‍ കുറവ് വന്നതാണ് ടാക്സി മേഖല പ്രതിസന്ധിയിലാവാന്‍ പ്രധാന കാരണം. ഗള്‍ഫ് ഡെയ്ലി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പലരുടെയും ജീവീതോപാധിയായ ടാക്സി കാറുകള്‍ പൊടി പിടിച്ച് നശിക്കുകയാണെന്ന് ഡ്രൈവര്‍മാരെ ഉദ്ധരിച്ച് ഗള്‍ഫ് ഡെയ്ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചില ടാക്സി കാറുകളുടെ ഉടമസ്ഥര്‍ക്ക് വരുമാനം നിലച്ചിട്ട് മാസങ്ങളായി. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് ടാക്സി സര്‍വീസുകള്‍ നടക്കുന്നുണ്ടെങ്കിലും യാത്രക്കാരുടെ ലഭ്യത കുറവ് മിക്കവരെയും പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.