മനാമ: ബഹ്റൈന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ വിയോഗത്തില്‍ കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ദീര്‍ഘകാലം പ്രധാനമന്ത്രി പദവിയിലിരുന്നു സ്വദേശികളെയും വിദേശികളെയും ഒരുപോലെ സ്നേഹിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് കെ.എം.സി.സി അനുശോചന കുറിപ്പില്‍ പറഞ്ഞു. നിരവധി പ്രവാസികള്‍ക്ക് അന്നം നല്‍കുന്ന പവിഴദ്വീപിനെ ഈ നിലയിലെത്തിക്കുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകളേറെയാണ്.
പ്രവാസ സമൂഹത്തോട് യാതൊരു വിവേചനവും കാണിക്കാതെ ഏവരെയും ചേര്‍ത്തുപിടിച്ച ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ പ്രവാസികളുടെ സുരക്ഷയ്ക്കായി നിയമങ്ങളുണ്ടാക്കി മറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ ബഹ്റൈനിനെ മുന്നിലെത്തിച്ചു. കൊവിഡ് കാലത്തും പ്രവാസികളെ കൈവിടാതെ വേണ്ടുന്ന സഹായം നല്‍കാന്‍ അദ്ദേഹത്തിന് കീഴിലുള്ള ഭരണകൂടത്തിന് സാധിച്ചിരുന്നു. ഏറെ ദീര്‍ഘവീക്ഷണത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാണ് ബഹ്റൈനിന്റെ വികസനത്തിന് വഴിയൊരുക്കിയത്. എല്ലാ രാജ്യങ്ങളുമായും സൗഹൃദം കാത്തുസൂക്ഷിച്ച് ശാന്തിയും സമാധാനവും ലോകത്തിന് പകര്‍ന്ന അദ്ദേഹത്തിന്റെ വിയോഗം ബഹ്റൈനിന് തീരാനഷ്ടമാണെന്നും രാജ്യത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും കെ.എം.സി.സി ബഹ്റൈന്‍ പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി ഒ.കെ കാസിം എന്നിവര്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.