bahrainvartha-official-logo
Search
Close this search box.

പ്രവാസ സമൂഹത്തിനെ ഹൃദയത്തോട് ചേര്‍ത്തുവെച്ച ഭരണാധികാരി; പ്രധാനമന്ത്രിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഒഐസിസി

OICC

മനാമ: ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ വിയോഗത്തില്‍ ബഹ്റൈന്‍ ഒഐസിസി ദേശീയകമ്മറ്റി അനുശോചനം രേഖപ്പെടുത്തി. യാതൊരു വിവേചനവും ഇല്ലാതെ സ്വദേശികളോടൊപ്പം വിദേശികളെയും ഹൃദയത്തോട് ചേര്‍ത്ത് വച്ച ഭരണാധികാരി ആയിരുന്നു പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ. ലോകത്തിലെ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി സ്ഥാനം അലങ്കരിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പുതിയ നൂറ്റാണ്ടില്‍ ബഹ്റൈനെ വികസന കുതിപ്പിലേക്ക് നയിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നും ഒഐസിസി ദേശീയകമ്മറ്റി അനുശോചന കുറിപ്പില്‍ വ്യക്തമാക്കി.

ലോകത്തിലെ എല്ലാ നന്മകളെയും സ്വന്തം രാജ്യത്ത് നടപ്പിലാക്കുവാന്‍ അദ്ദേഹം പ്രയത്‌നിച്ചിരുന്നു. ബഹ്റൈനില്‍ ജീവിക്കുന്ന ഒരു മനുഷ്യനും ഒരു വിവേചനവും നേരിടുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന്റെ ഏറ്റവും വലിയ മഹത്വം. ഉത്തര്‍ പ്രദേശില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട വ്യക്തിക്ക് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ട ഭാര്യയുടെ മൃതദേഹം ചുമന്ന് കൊണ്ട് കിലോ മീറ്ററുകളോളം പോകേണ്ട അവസ്ഥ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്ത കാര്യമാണ്. ആ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുവാന്‍ തയ്യാറായ ഹൃദയ വിശാലതകൊണ്ട് ലോകത്തെ കീഴടക്കിയ മഹാനായ ഭരണാധികാരി ആയിരുന്നു അദ്ദേഹമെന്ന് ഒഐസിസി ബഹ്റൈന്‍ ദേശീയകമ്മറ്റി അനുസ്മരിച്ചു.

പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ വിയോഗം ബഹ്റൈനിലെ പ്രവാസി സമൂഹത്തിന് തീരാ നഷ്ടമാണെന്ന് ഒഐസിസി ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അനുസ്മരിച്ചു. കാലാകാലങ്ങളില്‍ പ്രവാസികള്‍ നേരിട്ടുകൊണ്ടിരുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും, അവ പരിഹരിക്കുന്നതിന് വേണ്ട നിയമ നിര്‍മ്മാണം നടത്തുന്നതിനും, നടപ്പിലാക്കുന്നതിനും ബഹ്റൈന്‍ പ്രധാനമന്ത്രി ലോകത്തിനു തന്നെ മാതൃകയാണെന്നും ഒഐസിസി അനുസ്മരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!