bahrainvartha-official-logo
Search
Close this search box.

വിവേചനങ്ങളില്ലാതെ പ്രവാസികളെ പരിഗണിച്ച മനുഷ്യ സ്‌നേഹി; പ്രധാനമന്ത്രിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് ഫ്രന്റ്സ് അസോസിയേഷൻ

friends

മനാമ: പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ വേര്‍പാടില്‍ ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ആധുനിക ബഹ്‌റൈന്റെ വികസനത്തിലും പുരോഗതിയിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. രാജ്യത്തിനെതിരെ നടന്ന ഗൂഢാലോചനകള്‍ പരാജയപ്പെടുത്തുന്നതിലും ശരിയായ വഴിയില്‍ മുന്നോട്ടു കൊണ്ട് പോകുന്നതിനും അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകളും കഴിവുകളും സഹായകമായിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തി എന്ന വിശേഷണവും അദ്ദേഹത്തിന്റേതായുണ്ട്.

പ്രവാസ സമൂഹത്തെ പരിഗണിക്കുകയും വിവേചന രഹിതമായ നിലപാടുകളും നിയമങ്ങളും രൂപപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചതായി അസോസിയേഷന്‍ വിലയിരുത്തി. രാജ്യത്തിന്റെ നിര്‍മാണ പ്രക്രിയയില്‍ യുവ സമൂഹത്തിന്റെ കഴിവുകള്‍ ഉപയോഗപ്പെടുത്താനും വിഭാഗീയതക്കും വിവേചനത്തിനുമെതിരെ സമാധാനത്തിന്റെയും ശാന്തിയുടെയും വഴി സ്വീകരിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇന്നത്തെ ബഹ്റൈന്‍ രൂപപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് സുവിദിതമാണ്. നീണ്ട കാലം മന്ത്രിസഭയെ നയിക്കുകയും സുസ്ഥിര വികസനത്തിനായി പദ്ധതികള്‍ രൂപപ്പെടുത്തുകയും ചെയ്തു.

അദ്ദേഹത്തിന്റെ സംഭാവനകള്‍ പരിഗണിച്ച് നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ തേടിയെത്തിയിട്ടുമുണ്ട്. അറബ്, ഇസ്ലാമിക സമൂഹത്തിന്റെ വിഷയങ്ങളില്‍ സക്രിയമായി ഇടപെടുകയും ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായകമായി വര്‍ത്തിക്കാനും സാധിച്ചിട്ടുണ്ട്. ബഹ്റൈന്‍ ജനതക്കും ആല്‍ ഖലീഫ കുടുംബത്തിനും പ്രവാസി സമൂഹത്തിനും അദ്ദേഹത്തിന്റെ വേര്‍പാട് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും ബഹ്റൈന്‍ ജനതക്കും നേരിട്ട ദുഃഖത്തില്‍ പങ്ക് ചേരുന്നതോടൊപ്പം പരേതന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നു. പ്രസിഡന്റ് ജമാല്‍ ഇരിങ്ങല്‍, ജന : സെക്രട്ടറി എം എം സുബൈര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ അനുശോചനക്കുറിപ്പില്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!