bahrainvartha-official-logo
Search
Close this search box.

സമഗ്ര വികസനത്തിലൂടെ പവിഴ ദ്വീപിനെ ലോക ശക്തിയായി വളര്‍ത്തിയെടുത്ത നേതാവ്; ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം

received_385102092923533

മനാമ: സമഗ്ര വികസനത്തിലൂടെ പവിഴ ദ്വീപിനെ ആധുനികരീതിയില്‍ വികസിപ്പിച്ചെടുത്ത അതുല്യ പ്രതിഭാ ശില്പിയുമായിരുന്നു പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ. സ്വദേശി വിദേശി വ്യത്യാസമില്ലാതെ ഏറെ സ്‌നേഹ സമ്പന്നായായ ഭരണ കര്‍ത്താവിന്റെ വിയോഗം തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അതീവ ദുഖം രേഖപ്പെടുത്തുന്നുവെന്ന് ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം അനുശോചന കുറിപ്പില്‍ അറിയിച്ചു

ലോക ഭരണ നേതാക്കളില്‍ ഏറെക്കാലം പ്രധാനമന്ത്രി പദവിയില്‍ സ്ഥാനം വഹിച്ച എന്ന അപൂര്‍വ്വ ബഹുമതിയോടു കൂടിയോടെ അദ്ദേഹം വിടപറയുബോള്‍ പവിഴ ദീപിന്റെ ആധുനിക രീതിയിലള്ള വളര്‍ച്ചക്ക് ദീര്‍ഘവീക്ഷണത്തോടെയാണ് സമഗ്ര മേഖലയിലും നടപ്പിലാക്കിയെതെന്നും ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം അനുസ്മരിച്ചു. ഇന്ത്യക്കാരോട് പ്രത്യകം സ്‌നേഹം എപ്പോഴും തന്റെ ജീവിത വഴിയില്‍ അദ്ദേഹം പുലര്‍ത്തിയത് ഓരോ പ്രവാസിക്കും മറക്കാന്‍ കഴിയാത്തതാണന്നും ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!