അന്തരിച്ച ബഹ്​റൈൻ പ്രധാനമന്ത്രിയുടെ ഭൗതിക ശരീരം ഹമദ്​ രാജാവ്​ ഏറ്റുവാങ്ങി

Screenshot_20201112_203833

മനാമ: അന്തരിച്ച പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ ഭൗതിക ശരീരം ബഹ്​റൈനിൽ എത്തിച്ചു. രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. അമേരിക്കയിലെ മയോ ക്ലിനിക്ക്​ ഹോസ്​പിറ്റലിൽ ചികിത്സയിലിരിക്കേ ​ബുധനാഴ്​ച രാവിലെയായിരുന്നു​ ​പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണം.

കിരീടാവകാശിയും പ്രധാന മന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ അൽ ഖലീഫ, മുതിർന്ന രാജ കുടുംബാംഗങ്ങൾ, ബഹ്​റൈൻ ഡിഫൻസ്​ ഫോഴ്​സ്​, ആഭ്യന്തര മന്ത്രാലയം, നാഷണൽ ഗാർഡ്​ എന്നിവയുടെ മുതിർന്ന പ്രതിനിധികൾ എന്നിവർ മൃതദേഹം ഏറ്റുവാങ്ങാൻ രാജാവിനൊപ്പമുണ്ടായിരുന്നു. കോവിഡ്​ നിയന്ത്രണങ്ങൾ പാലിച്ച്​ സംസ്​കാര ചടങ്ങുകൾ നടക്കുമെന്നാണ്​ റോയൽ കോർട്ട്​ അറിയിച്ചിരിക്കുന്നത്​.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!