മനാമ: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെയുള്ളിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ആൻറണി വിൻസെന്റ് (53)നെയാണ് ഹമലയിലെ കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ബഹ്റൈനിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. മരണകാരണം അറിവായിട്ടില്ല. മറ്റു വിവരങ്ങളും ലഭ്യമല്ല.