bahrainvartha-official-logo
Search
Close this search box.

പ്രിൻസ് ഖലീഫയുടെ ജീവിതത്തിലെ അപൂർവ്വ നിമിഷങ്ങൾ ക്യാമറ കണ്ണിലൂടെ; ഫോട്ടോ ഗ്യാലറി

photo-grallary

1971ല്‍ ബഹ്‌റൈന്റെ ചരിത്രത്തില്‍ നാഴികക്കല്ലാവായി മാറിയ ഒരു രാജകുടുംബാഗം പ്രധാനമന്ത്രിയായി ചുമതലയേറ്റു.

അന്നത്തെ ബഹ്‌റൈന്‍ രാജാവും സഹോദരനുമായ ഇസ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയാണ് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയെ പ്രധാനമന്ത്രിയായി നിയോഗിക്കുന്നത്.

ബഹ്‌റൈന്‍ അതുവരെ കടന്നുപോയ പുരോഗതിയില്‍ നിന്ന് ആധുനിക വികസന സങ്കല്‍പ്പത്തിലേക്കുള്ള കുതിപ്പ് ആരംഭിക്കുന്നത് ഈ സ്ഥാനാരോഹരണത്തോടെയാണ്.

എണ്ണയിതര ഉല്‍പ്പന്നങ്ങളിലേക്ക് സാമ്പത്തിക വികസന പ്രക്രിയ വളരാനുണ്ടെന്ന ബോധ്യം അദ്ദേഹത്തിന് പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയ കാലഘട്ടം മുതല്‍ ഉണ്ടായിരുന്നു.

അദ്ദേഹം വിടപറയുമ്പോള്‍ ലോകത്തിലെ എല്ലാ സുപ്രധാന ബാങ്കുകളും ബഹ്‌റൈനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ധനകാര്യം, ഹോട്ടല്‍, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളില്‍ വികസനത്തിന്റെ പുതിയ സാധ്യതകള്‍ തേടിയ പ്രിന്‍സ് ഖലീഫ രാജ്യത്തിൻ്റെ വികസന സങ്കല്‍പ്പത്തെ തന്നെ ആധുനികവല്‍ക്കരിച്ചു.

സാമ്പത്തികവും സാമൂഹികവുമായി ബഹ്‌റൈന്റെ ഉന്നമനത്തിനായി വലിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി.

അയല്‍ രാജ്യങ്ങളുമായി സമാധാനപരമായി അന്തരീക്ഷം വികസിപ്പിച്ചു. പല മേഖലകളിലും ലോകരാജ്യങ്ങളുമായി കൈകോര്‍ത്തു.

 

 

രാജ്യത്തിന്റെ തൊഴിലാളി കരുത്തിന് കൃതജ്ഞതയോടെ പ്രവാസികളോട് പെരുമാറിയ വിനയശീലനായ നേതാവായിരുന്നു പ്രന്‍സ് ഖലീഫ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!