bahrainvartha-official-logo
Search
Close this search box.

ഹൃദയാഘാതം: തൊട്ടിൽപാലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി

received_412956196510573

മനാമ: കോഴിക്കോട്​ ജില്ലയിലെ തൊട്ടിൽപാലം ഇല്ലത്ത്​ പോക്കറി​ൻ്റെ മകൻ ഇല്ലത്ത്​ അബ്​ദുല്ല (60) ബഹ്റൈനിൽ ഹൃദയാഘാതം മൂലം നിര്യാതനായി. വയസായിരുന്നു. 30 വർഷത്തിലധികമായി മുഹറഖിലെ ഒരു സ്വ​ദേശി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്​തു വരികയായിരുന്നു.

അടുത്ത ദിവസം നാട്ടിലേക്ക്​ പോകാൻ തയാറെടുക്കുന്നതിനിടെയായിരുന്നു അന്ത്യം. ചൊവ്വാഴ്ച പുലർച്ചെ ശാരീരിക അസ്വസ്​ഥത അനുഭവപ്പെട്ടതിനെതുടർന്ന്​ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ഉടൻ ശൈഖ്​ സൽമാൻ ഹെൽത്​ സെൻററിൽ പ്രവേശിപ്പിക്കുകയും നില ഗുരുതരമായതിനെതുടർന്ന്​ ആംബുലൻസിൽ കിംഗ്​ ഹമദ് ഹോസ്​പിറ്റലിലേക്ക്​ മാറ്റുകയുമായിരുന്നു.

മൃതദേഹം കിങ് ​ ഹമദ്​ ഹോസ്​പിറ്റൽ മോർച്ചറിയിൽ. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകാനുളള ശ്രമങ്ങൾ കെ എം സി സി മയ്യിത്ത് പരിപാലന കമ്മിറ്റി മുഖേന നടക്കുന്നതായി സാമൂഹിക പ്രവർത്തകൻ കരീം കുളമുള്ളതിൽ അറിയിച്ചു.

മാതാവ്​: ഫാത്തിമ, ഭാര്യ: നുസൈബ തൂണേരി, മക്കൾ: നുഫൈൽ, ഫിദ ഫജർ, നാഫിദ്, സഹോദരങ്ങൾ: മുനീർ, സുബൈർ (ബഹ്​റൈൻ), ജമീല, സുലൈഖ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!