മനാമ: സമസ്ത ബഹ്റൈന്‍ ഉമ്മുൽഹസ്സം ഏരിയയും കിംസ് ബഹ്‌റൈൻ മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ആരോഗ്യ സെമിനാര്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:30 മുതൽ ഉമ്മുല്‍ ഹസം ഷാദ് ഓഡിറ്റോറിയത്തില്‍ നടക്കും.
”പ്രവാസജീവിതവും മാനസികസമ്മർദ്ധവും ജീവിത ശൈലിയും ,മരണങ്ങളും” എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ഡോ.രവി ശ്രീനിവാസൻ (Specialist Internal Medicine) ക്ലാസെടുക്കും. സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ കോയ തങ്ങൾ ഉത്ഘാടനം ചെയ്യും. കെഎംസിസി സംസ്ഥാന പ്രസിഡണ്ട് എസ് വി ജലീൽ ഇന്ത്യൻ സ്‌കൂൾചെയർമാൻ പ്രിൻസ് നടരാജൻ തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് +973 3677 4181.