bahrainvartha-official-logo
Search
Close this search box.

ബി.ഡി.കെ ബഹ്റൈൻ ചാപ്റ്റർ ആരോഗ്യ വെബിനാർ സംഘടിപ്പിച്ചു

IMG-20201211-WA0080

മനാമ: കോവിഡ് കാലത്തെ രക്തദാനം, കോവിഡ് വാക്സിൻ വിവരങ്ങൾ, പൊതു ആരോഗ്യ ബോധവൽക്കരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ബ്ലഡ് ഡോണേഴ്സ് കേരള (ബി. ഡി. കെ) ബഹ്‌റൈൻ ചാപ്റ്റർ ആരോഗ്യ വെബിനാർ സംഘടിപ്പിച്ചു.

സൂം ആപ്പ് വഴി ഓൺലൈനിൽ നടന്ന വെബിനാർ ബി. ഡി. കെ. സ്ഥാപകനും സംസ്ഥാന പ്രസിഡണ്ടുമായ വിനോദ് ഭാസ്‌ക്കരൻ ഉത്ഘാടനം ചെയ്തു. ബി. ഡി. കെ. ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ. ടി. സലീമിന്റെ അധ്യക്ഷയിൽ നടന്ന യോഗത്തിന് പ്രസിഡണ്ട് ഗംഗൻ തൃക്കരിപ്പൂർ സ്വാഗതവും ജനറൽ സെക്രട്ടറി റോജി ജോൺ നന്ദിയും പറഞ്ഞു.

പൊതു ആരോഗ്യ വിവരങ്ങൾ, ജീവിത ശൈലീ രോഗങ്ങൾ എന്നിവ ഐ. സി.ആർ. എഫ് വൈസ് ചെയർമാനും ഐ. എം. എ ബഹ്‌റൈൻ പ്രസിഡണ്ടുമായ ഡോ: ബാബു രാമചന്ദ്രൻ വിശദീകരിച്ചു. കോവിഡ് വാക്സിൻ വിവരങ്ങൾ ബി. ഡി. കെ യുടെ മുഖ്യ രക്ഷാധികാരിയും സൽമാനിയ മെഡിക്കൽ കോംപ്ലക്സ് എമെർജൻസി ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ: പി. വി . ചെറിയാൻ വിശദമാക്കി. രക്തദാനം- അതിന്റെ ഗുണങ്ങൾ എന്ന വിഷയത്തിൽ ബി. ഡി. കെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ ഫിലിപ്പോസ് മത്തായിയും സംവദിച്ചു.

ബി. ഡി. കെ ബഹ്‌റൈൻ ട്രെഷറർ ഫിലിപ്പ് വർഗീസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജിബിൻ ജോയ്, സാബു അഗസ്റ്റിൻ, അശ്വിൻ രവീന്ദ്രൻ, സുനിൽ എം. വി, രമ്യ ഗിരീഷ്‌, രേഷ്മ ഗിരീഷ്, ശ്രീജ ശ്രീധരൻ, സ്മിത സാബു, ഗിരീഷ്. കെ. വി, രാജേഷ് പന്മന, സിജോ ജോസ് എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!