മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റ് പുറത്തിറക്കിയ ഓൺലൈൻ വിഡിയോ വൈറലായി. ‘വി ആർ ബഹ്റൈൻ’ എന്ന ഹാഷ്ടാഗിലാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. വിവിധ ദേശക്കാരും ഭാഷക്കാരും ഐക്യത്തോടെയും സാഹോദര്യത്തോടെയും നിലകൊള്ളുന്ന ഒരുമയുടെ പ്രമേയമാണ് വി ആർ ബഹ്റൈൻ എന്ന വിഡിയോയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
കോവിഡ് തീർത്ത വെല്ലുവിളികൾക്കിടയിലും രാജ്യത്തിനായി സേവനം ചെയ്ത ജനങ്ങൾക്ക് ആദരവർപ്പിക്കുകയാണ് ഈ വിഡിയോയിലൂടെ. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമായി. ദേശീയ ദിന വിഡിയോ സ്വദേശി വിദേശി വ്യത്യാസമില്ലാതെ ഏവരും ഏറ്റെടുത്തതിൽ അതിയായ സന്തോഷമുണ്ടെന്ന് ലുലു ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു.
Video: https://www.facebook.com/2070756719867022/posts/2906314922977860/