bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈന്‍ ദേശീയദിനം: ഷിഫയില്‍ ഡിസംബർ 16 മുതൽ ത്രിദിന പ്രത്യേക പാക്കേജ്

shifa

മനാമ: ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ ബുധനാഴ്ച മുതല്‍ മൂന്ന് ദിവസത്തെ പ്രത്യേക ഹെല്‍ത്ത് പാക്കേജ് സംഘടിപ്പിക്കും.

16, 17, 18 തീയതികളില്‍ അഞ്ച് ദിനാറിന് ലിപിഡ് പ്രൊഫൈല്‍(കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ്‌സ്, എച്ച്ഡിഎല്‍, എല്‍ഡിഎല്‍, വിഎല്‍ഡിഎല്‍ കൊളസ്‌ട്രോള്‍), ബ്ലഡ് ഷുഗര്‍, എസ്ജിപിടി, സെറം ക്രിയാറ്റിനിന്‍, യൂറിക് ആസിഡ് എന്നീ ലാബ് പരിശോധനകള്‍, ഒറ്റതവണ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ എന്നിവ അടങ്ങിയതാണ് പാക്കേജ്. രാവിലെ എട്ടു മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് പാക്കേജ് സമയം. 22 ദിനാറിന്റെ പരിശോധനകളാണ് അഞ്ച് ദിനാറിന് നല്‍കുന്നത്.

കൂടാതെ, ഡിസംബര്‍ 16ന് ബുധനാഴ്ച എല്ലാ ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷനും 50 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.

കാര്‍ഡിയോളജി പാക്കേജ്, ബ്രസ്റ്റ് സ്‌ക്രീനിംഗ് പാക്കേജ്, കേള്‍വി പരിശോധന പാക്കേജ്, സിടി സ്‌കാന്‍ എന്നിവയിലും ബുധനാഴ്ച 50 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. വിവരങ്ങള്‍ക്ക്: 17288000

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!