മനാമ: മലയാളി പ്രവാസി ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. വർക്കല അയിരൂർ അഞ്ചനയിൽ അർജുനൻ വാസവൻ (54) ആണ് മരിച്ചത്. ഒരു മാസം മുന്‍പാണ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഇദ്ദേഹത്തെ ബഹ്റൈനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അര്‍ജുനന്‍റെ നില ഇന്നലെ വഷളായതിനെ തുടർന്നാണ് അന്ത്യം സംഭവിച്ചത്.
36 വർഷമായി ബഹ്റൈനിൽ അലുമിനിയം ഫാബ്രിക്കേഷൻ ടെക്നീഷ്യനായി സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: സുജി. മക്കൾ: അജിൻ , സജിൻ.