bahrainvartha-official-logo
Search
Close this search box.

പൗരന്മാരുടെയും പ്രവാസികളുടേയും സുരക്ഷയ്ക്കും ക്ഷേമത്തിനും, രാജ്യപുരോഗതിക്കും ആവശ്യമായ തീരുമാനങ്ങൾ ചർച്ച ചെയ്ത് ബഹ്റൈൻ സുപ്രീം ഡിഫൻസ് കൗൺസിൽ യോഗം

E33I8815-a24c9674-3109-4123-b8c0-41b77fb1709f

മനാമ: സുപ്രീം ഡിഫൻസ് കൗൺസിൽ യോഗത്തിൽ അധ്യക്ഷനായി ഹമദ് രാജാവ്. ഇന്നലെ അൽ സാക്കിർ കൊട്ടാരത്തിൽ നടന്ന കൗൺസിൽ യോഗത്തിൽ കിരീടാവകാശിയും, ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ, പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടേയും സാന്നിധ്യം ഉണ്ടായിരുന്നു.

അന്തരിച്ച മുൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയ്ക്ക് ഹമദ് രാജാവ് ആദരാഞ്ജലി അർപ്പിക്കുകയും, അദ്ദേഹം രാജ്യത്തിന് നൽകിയ വിശിഷ്ട സേവനവും, ബഹ്റൈന്റെ പുരോഗതിയോടുള്ള പ്രതിബദ്ധതയും, സുപ്രീം ഡിഫൻസ് കൗൺസിലിന് നൽകിയ വിലയേറിയ സംഭാവനയും അനുസ്മരിക്കുകയും ചെയ്തു.

കിരീടാവകശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ്റെ മഹത്തായ സേവനങ്ങളെ രാജാവ് പ്രശംസിച്ചു. ബഹ്‌റൈൻ മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി മന്ത്രിസഭയും ലജിസ്ലേറ്റീവ് അതോറിറ്റിയുടെ ഇരുസഭകളും പുറത്തിറക്കിയ പ്രസ്താവനകൾക്ക് ഹമദ് രാജാവ് അഭിനന്ദനം അറിയിച്ചു. എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ് സഭകളുടെ നിലപാട് എല്ലാ ജനങ്ങളുടേയും ക്ഷേമത്തിനും ഐശ്വര്യ ത്തിനും, ബഹ്‌റൈന്റെ സമ്പൂർണ്ണ വികസനത്തിനും വേണ്ടിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ ടാസ്ക് ഫോഴ്‌സ് നടത്തുന്ന വിലയേറിയ കൊറോണ പ്രതിരോധത്തേയും രാജാവ് പ്രശംസിച്ചു. “ടാസ്‌ക്ഫോഴ്‌സിന്റെ ശ്രമഫലയി രാജ്യത്തെ കൊറോണ കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനും രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വർദ്ധനവിനും നമ്മൾ സാക്ഷ്യം വഹിച്ചു. അത്തരം നേട്ടങ്ങൾ ബഹ്‌റൈൻ ജനതയുടെ ദൃഡനിശ്ചയവും, അച്ചടക്കവും, കൂട്ടായ ഉത്തരവാദിത്തബോധവും ശക്തിപ്പെടുത്തുന്നു, ”രാജാവ് പറഞ്ഞു.

ആഗോള തലത്തിൽ പടർന്നു പിടിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന ബഹ്റൈന്റെ പ്രതിരോധസേനയുടേയും, ആഭ്യന്തര മന്ത്രാലയത്തിന്റേയും, നാഷണൽ ഗാർഡിന്റേയും സേവനങ്ങൾ അദ്ദേഹം പ്രത്യേകം പരാമർശിച്ചു.

വാക്സിനേഷൻ എടുക്കുന്ന ബഹ്‌റൈനികളുടെയും പ്രവാസികളുടേയും ഉയർന്ന നിരക്ക് രാജാവ് ശ്രദ്ധിക്കുകയും, രാജ്യത്തിന്റെ ആരോഗ്യ പ്രവർത്തകരുടെ വലിയ ശ്രമങ്ങളും കാര്യക്ഷമതയും കുറ്റമറ്റ സംഘാടകത്വവും പ്രത്യേകം പരാമർശിക്കുകയും ചെയ്തു.

ലോകത്തിനും രാജ്യത്തിനും തലവേദന സൃഷ്ടിക്കുന്ന സുരക്ഷാ പ്രശ്നങ്ങളെ സുപ്രീം ഡിഫൻസ് കൗൺസിൽ അവലോകനം ചെയ്തു. അന്താരാഷ്ട്ര ഉടമ്പടികൾ അനുസരിച്ച് സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിൻ്റെ ആവശ്യകതക്ക് ഡിഫൻസ് കൗൺസിൽ ഊന്നൽ നൽകി.

മേജർ ജനറൽ ശെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, ആരോഗ്യം, പ്രതിരോധം, സുരക്ഷ എന്നീ മേഖലകളിൽ ഉണ്ടാക്കേണ്ട നേട്ടങ്ങൾ വിലയിരുത്തി.

യോഗം, അതിന്റെ അജണ്ടയിലെ വിഷയങ്ങൾ ചർച്ച ചെയ്യുകയും, പൗരന്മാരുടെയും പ്രവാസികളുടേയും സുരക്ഷയ്ക്കും ക്ഷേമത്തിനും, രാജ്യപുരോഗതിക്കും ആവശ്യമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!