മനാമ: ബഹ്റൈനിലെ ഇന്ത്യൻ അംബാസിഡർ ആയ അലോക് കുമാർ സിൻഹ ബഹ്റൈൻ രാജാവിന്റെ മാധ്യമ ഉപദേഷ്ടാവായ നബീൽ ബിൻ യാക്കൂബ് അൽ ഹമറുമായി കൂടിക്കാഴ്ച്ച നടത്തി. ഇരു രാജ്യങ്ങളുടെയും ബന്ധം വളർത്തുന്നതിനായുള്ള ചർച്ചകൾ നടന്നു. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളിലെയും ബന്ധം വ്യാപിപ്പിക്കുന്നതിനും മാധ്യമ രംഗത്ത് ബന്ധം ശക്തമാക്കണമെന്നും ചർച്ചയിൽ ബഹ്റൈൻ പ്രതിനിധി ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളുടെയും സൗഹൃദത്തിൽ സംതൃപ്തിയും രേഖപ്പെടുത്തി.