bahrainvartha-official-logo
Search
Close this search box.

പുതുവത്സരാഘോഷം പരിധി വിടരുത്; കോവിഡ് മാനദണ്ഡങ്ങൾ വീഴ്ചയില്ലാതെ പാലിക്കണമെന്ന് ജനതയോട് അഭ്യർത്ഥിച്ച് ബഹ്റൈൻ ആരോഗ്യമന്ത്രി

740 454545-092b6a1d-e3ef-4e49-90e9-cf8e9eb4f45c

മനാമ: കോവിഡ് വ്യാപനം തടയുന്നതിനായി, ദേശീയ ടാസ്‌ക്ഫോഴ്സ് നിശ്ചയിച്ചിട്ടുള്ള നിർബന്ധിത മുൻകരുതൽ നടപടികൾ പൂർണമായും പാലിക്കണമെന്ന് ആരോഗ്യമന്ത്രി ഫഈഖ ബിൻത് സെയ്ദ് അൽ സലേഹ് അഭ്യർഥിച്ചു.

ആരോഗ്യ മന്ത്രാലയവും മറ്റു അധികാരികളും രോഗവ്യാപനം തടയാനുള്ള പോരാട്ടത്തിലാണെന്നും, അതിനാൽ തുടർന്നും കോവിഡ് മാനദണ്ഡങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്നും, പ്രത്യേകിച്ച് പുതുവർഷാഘോഷം രോഗവ്യാപനത്തിന് കാരണമായ രീതിയിൽ പരിധി വിടരുതെന്നും ആരോഗ്യമന്ത്രി പൗരന്മാരോടും പ്രവാസികളോടും അഭ്യർത്ഥിച്ചു.

പൗരന്മാരുടെയും പ്രവാസികളുടേയും സുരക്ഷയും ആരോഗ്യവും സംബന്ധിച്ച് പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ സ്ഥിരോത്സാഹം ആരോഗ്യ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!