bahrainvartha-official-logo
Search
Close this search box.

മുഹറഖ് മലയാളി സമാജം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

received_148832300141532

മനാമ: മുഹറഖ് കേന്ദ്രമായി പ്രവർത്തിക്കുന്ന മുഹറഖ് മലയാളി സമാജത്തിന്റെ 2021 വർഷ കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുത്തു. കോവിഡ് മാനദണ്ഡം പാലിച്ചു നടന്ന ഓൺലൈൻ മീറ്റിംഗിലൂടെയാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. 2018 മാർച്ചിൽ പ്രവർത്തനം ആരംഭിച്ച സംഘടന കഴിഞ്ഞ കാലയളവിൽ നിരവധി ജീവകാരുണ്യ സാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. നാനൂറോളം അംഗങ്ങൾ ഉള്ള സംഘടനക്ക് കീഴിൽ വനിതാ വിങ്, മഞ്ചാടി ബാലവേദി, സർഗ്ഗ വേദി തുടങ്ങിയ ഉപ ഘടകങ്ങളും പ്രവർത്തിക്കുന്നുണ്ട്.

കോവിഡ് കാലത്ത് നിരവധി പ്രവർത്തനങ്ങൾ കാഴ്ച വെക്കുവാൻ മുഹറഖ് മലയാളി സമാജത്തിനു കഴിഞ്ഞതായി ഭാരവാഹികൾ വിലയിരുത്തി. മാസ്ക് വിതരണവും, ഭക്ഷണ വിതരണവും ഭക്ഷ്യധാന്യ കിറ്റ് വിതരണം അടക്കം നൂറുകണക്കിന് പേർക്ക് ആശ്വാസമേകാൻ സംഘടനക്ക് കഴിഞ്ഞു. എരിയുന്ന വയരിന്നൊരു കൈത്താങ്ങ് എന്ന പേരിൽ പ്രതിമാസം കുറഞ്ഞ വേതനക്കാർക്ക് വനിതാ വിങ് ആഭിമുഖ്യത്തിൽ നൂറുകണക്കിന് ഭക്ഷണങ്ങൾ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. പ്രളയ ബാധിതർക്ക് സഹായം എത്തിക്കുകയും വിവിധ രോഗികൾക്ക് സാന്ത്വനമായി സഹായം ചെയ്തു ആരോഗ്യ ബോധവത്കരണ ക്ലാസുകൾ നടത്തിയും വിവിധ സര്ക്കാര് പദ്ധതികളിൽ അംഗങ്ങളെ ഗുണഭോക്താക്കൾ ആക്കിയും ആണ് എം എം എസ് രണ്ടര വർഷം പൂർത്തിയാക്കിയത്. മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ രക്ഷാധികാരിയായി ഉള്ള സംഘടനയുടെ ഉപദേശക സമിതി അംഗം സാമൂഹിക പ്രവർത്തകൻ മുഹമ്മദ് റഫീക്ക് ആണ്. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ ആയ മുഹമ്മദ് റഫീക്ക്, നിലവിലെ പ്രസിഡന്റ് അനസ് റഹിം, സെക്രട്ടറി സുജ ആനന്ദ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ പുതിയ പ്രസിഡൻറ് ആയി അൻവർ നിലമ്പൂർ, സെക്രട്ടറിയായി ആനന്ദ് വേണുഗോപാൽ, ട്രഷറർ അബ്ദുൾ റഹ്മാൻ കാസർകോട് എന്നിവരെ തിരെഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ ദിവ്യ പ്രമോദ്, ലിപിൻ ജോസ് എന്നിവർ വൈസ് പ്രസിഡന്റുമാർ ആയും ലത്തീഫ് k, പ്രമോദ് വടകര,എന്നിവർ ജോയിൻറ് സെക്രട്ടറി മാർ ആയും ബാബു പൊന്നാനി യെ അസിസ്റ്റന്റ് ട്രഷറർ ആയും തിരെഞ്ഞെടുത്തു. മെമ്പർഷിപ്പ് സെക്രട്ടറി മുഹമ്മദ് നിസാർ, എന്റർടെയ്ൻമെന്റ് സെക്രട്ടറി സജീവൻ വടകര, ജീവകാരുണ്യ വിങ് മുജീബ് വെളിയംകോട്, സ്പോർട്സ് വിങ് കൺവീനർ ബിജിൻ ബിജിലേഷ്, മീഡിയ സെൽ കൺവീനർ ഹരികൃഷ്ണൻ എന്നിവരാണ് മറ്റു ഭാരവാഹികൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!