മനാമ: മലപ്പുറം വളാഞ്ചേരി ചോറ്റൂർ സ്വദേശി അബു നെല്ലിക്കണ്ടത്തിൽ (57) ഹൃദയാഘാതം മൂലം ബഹ്‌റൈനിൽ മരണപ്പെട്ടു. ഒൻപത് വർഷമായി ഹൂറയിലെ ഒരു അപ്പാര്ട്മെന്റിൽ സെക്യൂരിറ്റിയായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലേക്ക് മാറ്റി. തുടർ നടപടികൾക്ക് ബഹ്‌റൈൻ കെഎംസിസി മയ്യിത്തു പരിപാലന കമ്മിറ്റി നേതൃത്വം നൽകുന്നുണ്ട്. ഭാര്യ: റുഖിയ, മക്കൾ: മുഹമ്മദ് ഷബീബ്, അബ്ദുൽ ഹക്കീം, റംസീന
