bahrainvartha-official-logo
Search
Close this search box.

നോർക്ക റൂട്സ് നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾക്കായി വായ്പാ നിർണയ ക്യാമ്പും സംരഭകത്വ പരിശീലനവും സംഘടിപ്പിക്കുന്നു

NORKA

തിരുവനന്തപുരം: നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്സ് പ്രവാസി പുനരധിവാസ പദ്ധതി(NDPREM) പ്രകാരം വായ്പാ നിർണയ ക്യാമ്പും സംരഭകത്വ പരിശീലനവും നൽകുന്നു. കാനറാ ബാങ്ക്, സെന്റര്‍ ഫോർ മാനേജ്‌മെന്റ് ഡെവലപ്മെന്റ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്ത ശേഷം സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികൾക്ക് തുടങ്ങാവുന്ന സംരംഭകളും വായ്‌പ സൗകര്യങ്ങളെക്കുറിച്ചും ക്യാമ്പിൽ ചർച്ച ചെയ്യും. സംരഭകർക്ക് മൂലധനം, പലിശ സബ്‌സിഡികൾ എന്നിവ ലഭ്യമാക്കുന്ന പദ്ധതിയിൽ ചേരാൻ താത്പര്യമുള്ളവർ നോർക്ക റൂട്സിന്റെ www.norkaroots.org വെബ്‍സൈറ്റിൽ NDPREM ഫീൽഡിൽ പാസ്‍പോർട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്‍ത് മുൻ‌കൂർ രജിസ്റ്റർ ചെയ്യാവുന്നതാണ്.

ജനുവരി 13ന് രാവിലെ 10ന് കാഞ്ഞങ്ങാട് വ്യാപാരഭവനിലും 14ന് തലശ്ശേരി മുൻസിപ്പൽ ടൗൺ ഹാളിലും ജനുവരി 20ന് രാവിലെ പേരാമ്പ്ര, ചേമ്പ്ര റോഡിലെ സുരഭി അവന്യൂ ഓഡിറ്റോറിയത്തിലും 27ന് തിരൂർ മുനിസിപ്പൽ ടൗൺ ഹാളിലും ജനുവരി 28ന് രാവിലെ 10 മണിക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിലുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്നവർ തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘു വിവരണവും, രണ്ട് വർഷം വിദേശവാസം തെളിയിക്കുന്ന പാസ്‍പോർട്ട്, റേഷൻ കാർഡ്, ആധാർകാർഡ്, പാൻ കാർഡ് എന്നിവയുടെ അസലും പകർപ്പും, മൂന്ന് പാസ്‍പോർട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്കായി നോർക്ക റൂട്സിന്റെ ടോൾ ഫ്രീ നമ്പറായ 1800 425 3939(ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!