മനാമ: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ഇരുപത്തി അഞ്ചാം വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന വെബ്ബിനാറിൽ ഡോ:ശശി തരൂർ സംസാരിക്കുന്നു. ഇതിന്റെ ഭാഗമായി ജനുവരി 8 നു വെള്ളിയാഴ്ച ബഹ്‌റൈൻ സമയം ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന “സൂം “പ്രഭാഷണ പരിപാടിയിൽ “ആഗോള പൗരന്റെ തൊഴിൽ കാഴ്ചപ്പാട്”എന്ന വിഷയത്തിൽ ആണ് ഡോ:ശശി തരൂർ സംസാരിക്കുക.
പുതു തലമുറ പ്രവാസികൾക്ക് വിദേശ രാജ്യങ്ങളിൽ മെച്ചപ്പെട്ട വിദ്യാഭ്യാസ-തൊഴിൽ വളർച്ചക്ക് മാർഗ ദർശനം നൽകാനുദേശിച്ചുള്ള സിജി ഇന്റർ നാഷണൽ വിഭാഗത്തിന്റെ സി-ടാൽക് പരിപാടിയുടെ ഭാഗമാണ് ഈ വെബ്ബിനാർ. ഡെൽ കോർപറേഷൻ സീനിയർ അഡ്വൈസറും പ്രമുഖ നയകാര്യ വിദഗ്ധയും ആയ ഡയാന ഫിലിപ്പ് “നയ മാറ്റങ്ങളിലൂടെ നവ ലോകം” എന്ന വിഷയത്തിൽ ആശംസ പ്രസംഗം നടത്തും.
താല്പര്യമുള്ളവർ WWW.CIGII.ORG/CTALKS വഴി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ബഹ്‌റൈൻ പ്രസിഡന്റ് ഷിബു പത്തനംതിട്ടയെ ബന്ധപ്പെടാം