റിയാദ്: നിലവിലെ ഫൈസര്‍ ബയോ എന്‍ടെക് വാക്‌സിന് പുറമെ സൗദി ആരോഗ്യ മന്ത്രാലയം രണ്ട് കൊവിഡ് വാക്സിനുകള്‍ക്ക് കൂടി അനുമതി നല്‍കി. ഇതോടെ രാജ്യത്ത് മൂന്ന് വാക്സിനുകള്‍ ഇനിമുതൽ ലഭ്യമാകും. വാക്സിന്‍ സെന്ററുകളിലെ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും കൂടുതല്‍ സ്ഥലങ്ങളില്‍ വാക്സിനേഷന്‍ സെന്ററുകള്‍ തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു. സൗദിയിലെ കൊവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,65,325 ഉം രോഗമുക്തരുടെ എണ്ണം 3,57,004 ഉം ആയി. ആകെ മരണസംഖ്യ 6335 ആയി ഉയർന്നു.
