മനാമ: രാജ്യത്ത് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ നിലവിൽ വന്നതിന് ശേഷം, പൊതു സ്ഥലങ്ങളിലും കടകളിലും മാസ്ക് ധരിക്കാത്ത 36,992 കേസുകൾ രജിസ്റ്റർ ചെയ്തതായി പബ്ലിക് സെക്യൂരിറ്റി അസിസ്റ്റന്റ് ചീഫ്. ബ്രിഗേഡിയർ ഡോ. ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ വെളിപ്പെടുത്തി.
സാമൂഹിക അകലം ഉറപ്പാക്കാൻ മൊത്തം 7,814 നടപടികളും 5,285 ബോധവൽക്കരണ കാമ്പെയ്‌നുകളും നടത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് -19 നെതിരായ മുൻകരുതൽ നടപടികൾ തുടരേണ്ടതിന്റെ പ്രാധാന്യം ബ്രിഗേഡിയർ ഡോ. ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ എടുത്തുപറഞ്ഞു. നിലവിലെ ഘട്ടത്തിൽ രോഗവ്യാപനം തടയാൻ പൗരന്മാരുടേയും പ്രവാസികളുടേയും സംയുക്ത ശ്രമം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഗവൺമെന്റിന്റെ തീരുമാനത്തിനും മെഡിക്കൽ സംഘത്തിന്റെ നിർദ്ദേശങ്ങൾക്കും അനുസൃതമായി സുരക്ഷാ ഡയറക്ടറേറ്റുകൾ നിയമലംഘകർക്കെതിരെ നിയമനടപടികൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.