മനാമ: കൊറോണ വൈറസിന്റെ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ, രോഗവ്യാപനം പരിമിതപ്പെടുത്തുന്നതിനായി എല്ലാ പൗരന്മാരും, പ്രവാസികളും മുൻകരുതൽ നടപടികൾ കൂടുതൽ കർശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി ഫെയ്ക ബിന്ത് സയീദ് അൽ സാലിഹ് ആവശ്യപ്പെട്ടു.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിലും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ തുടർനടപടികളുടെ അടിസ്ഥാനത്തിലും, പകർച്ചവ്യാധി പരിഹരിക്കാനും, വൈറസ് കേസുകൾ കുറയ്ക്കാനുമുള്ള സർക്കാരിന്റെ തുടർച്ചയായ ശ്രമങ്ങളെ മന്ത്രി സൂചിപ്പിച്ചു.
ഒത്തുചേരലുകളിൽ നിന്ന് വിട്ടുനിൽക്കുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, നാഷണൽ ടാസ്ക് ഫോഴ്സ് ശുപാർശ ചെയ്യുന്ന സുരക്ഷാ നടപടികൾ പാലിക്കുക തുടങ്ങിയ മുൻകരുതൽ നടപടികൾ പാലിക്കുന്നതിലൂടെ, പൗരന്മാരുടെയും പ്രവാസികളുടെയും സഹകരണം, ലക്ഷ്യം കൈവരിക്കുന്നതിൽ ഒരു പ്രധാന ഘടകമാണെന്ന് അൽ സാലിഹ് ഊന്നിപ്പറഞ്ഞു.