മനാമ: കാൻസർ ബാധിച്ചു ദീർഘകാലമായി ബഹ്‌റൈൻ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്ന ബാംഗ്ലൂർ സ്വദേശിനി റജീന സുന്ദറിന് വീ കെയർ ഫൌണ്ടേഷൻ യാത്ര സഹായം കൈമാറി. തുടർ ചികിത്സക്കായി നാട്ടിൽ പോകാൻ വിഷമം നേരിടുന്ന അവസ്ഥയിൽ വീ കെയർ ഫൌണ്ടേഷൻ വാഗ്ദാനം നൽകിയ ടിക്കറ്റ് റജീനയുടെ താമസം സ്ഥലം സന്ദർശിച്ചു പ്രസിഡന്റ് റജി വര്ഗീസും ട്രഷറർ എജിൻ എബ്രാഹാമും ചേർന്ന് കൈമാറുകയായിരുന്നു.