ന്യൂഡൽഹി: 25 രാജ്യങ്ങൾ കൂടി ഇന്ത്യൻ നിർമിത കോവിഡ് വാക്‌സിന് ആവശ്യമുന്നയിച്ചുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍. 15 രാജ്യങ്ങൾക്ക് ഇന്ത്യ ഇതിനോടകം കോവിഡ് വാക്സിന്‍ വിതരണം ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ കഴിവിനെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ഇന്ത്യയെ ലോകത്തിന്റെ ഫാര്‍മസി ആക്കി മാറ്റുകയെന്നത് പ്രധാനമന്ത്രി മോദിയുടെ ആശയമാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ഇന്ത്യന്‍ വാക്സിന് വേണ്ടി കാത്തിരിക്കുന്ന രാജ്യങ്ങളെ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള രാജ്യങ്ങള്‍, വില നോക്കി വാക്സിന്‍ സ്വീകരിക്കുന്ന രാജ്യങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി നേരിട്ട് ധാരണയിലെത്തുന്ന രാജ്യങ്ങള്‍ എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാഷ്ട്രങ്ങളെ ഇന്ത്യ സഹായമെന്ന നിലയില്‍ അവര്‍ക്ക് സൗജന്യമായി വാക്സിന്‍ വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.