മനാമ: ഇന്ത്യന്‍ സ്കൂള്‍ ബഹ്‌റൈന്‍ (ISB) ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍റെ മാതാവ് പി.ടി സരളാ ദേവി (76) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ റിട്ട.ഹെഡ്മാസ്റ്റര്‍ എന്‍. നടരാജന്‍. മക്കള്‍: പ്രിന്‍സ്, പ്രീത, മോനി. മരുമക്കള്‍: ഡോ. സുനിത, സനല്‍, സലീന. സംസ്കാരം ചൊവ്വാഴ്ച രാവിലെ കൊല്ലം കോര്‍പറേഷന്‍ ശ്മശാനത്തില്‍ നടക്കും. സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രിന്‍സ് നടരാജന്‍ ഇന്ന് വൈകീട്ട് നാട്ടിലേക്കു പോവും.