കോവിഡ് വ്യാപനം: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി മഹാരാഷ്ട്ര

covid protocols

മുംബൈ: കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടാക്കുന്നതിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് മഹാരാഷ്ട്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വിമാന മാർഗമോ ട്രെയിന് മാർഗമോ വരുന്ന യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണം. റെയിൽവേ സ്റ്റേഷനിലും വിമാനത്താവളത്തിലും കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിമാനത്താവളത്തിൽ സ്വന്തം ചിലവിൽ ആര്‍ടിപിസിആര്‍ പരിശോധനയും റെയിൽവേ സ്റ്റേഷനിൽ ആന്റി ബോഡി പരിശോധനയുമാണ് നടത്തുക. ഗുജറാത്ത്, ഗോവ, ദില്ലി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് നേരത്തെ മഹാരാഷ്ട്രയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!