bahrainvartha-official-logo
Search
Close this search box.

ജ​ന​ങ്ങ​ളു​ടെ അ​വ​ബോ​ധ​വും സ​ഹ​ക​ര​ണ​വും ഇ​ല്ലാ​തെ കോ​വി​ഡ്​ വ്യാ​പ​നം കുറക്കാനാവില്ലെന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ​സെ​ക്ര​ട്ട​റി

0001-16756946170_20210211_162204_0000

മനാമ: ജ​ന​ങ്ങ​ളു​ടെ അ​വ​ബോ​ധ​വും സ​ഹ​ക​ര​ണ​വും ഇ​ല്ലാ​തെ കോ​വി​ഡ്​ വ്യാ​പ​നം കുറക്കാനാവില്ലെന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഡോ. ​വ​ലീ​ദ്​ ഖ​ലീ​ഫ അ​ൽ മാ​നി​അ്​.

രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​നാ​ൽ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും രാജ്യത്തിൻ്റെ താൽപര്യം സംരക്ഷിക്കുന്നതിൽ ജനങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും കൊവിഡ് വ്യാപനം തടയാൻ എല്ലാവരും ഒറ്റകെട്ടായി നിൽക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നത് രാജ്യ താൽപര്യത്തിൻ്റെ തന്നെ ഭാഗമാണെന്നും കൊവിഡിനെ തുരത്തുന്നതിൽ ജനങ്ങളുടെ പിന്തുണ ഇല്ലാതെ മുന്നോട്ട് പോകാനാവില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജനിതകമാറ്റം വന്ന വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതിനെ കുറിച്ചും അദ്ധേഹം സൂചിപ്പിച്ചു. കോ​വി​ഡ്​ വ്യാ​പ​നം ത​ട​യാ​ൻ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!