ന്യൂഡൽഹി: ഇന്ത്യ ഇതുവരെ 338 കോടി രൂപയുടെ കോവിഡ് വാക്‌സിൻ കയറ്റുമതി ചെയ്തെന്ന് കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രി പിയൂഷ് ഗോയല്‍. സൗഹൃദ രാജ്യങ്ങള്‍ക്ക് സൗജന്യമായി നല്‍കിയതും വാണിജ്യാടിസ്ഥാനത്തില്‍ കയറ്റുമതി ചെയ്തതും ഉള്‍പ്പെടെയുള്ള കണക്കാണിതെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. ജനുവരി മുതലാണ് ഇന്ത്യ വാക്‌സിൻ കയറ്റുമതി ആരംഭിച്ചത്. 125.4 കോടി രൂപയുടെ 62.7 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായും 213.32 കോടി രൂപയുടെ 1.05 കോടി ഡോസ് വാക്‌സിനുകള്‍ വാണിജ്യാടിസ്ഥാനത്തിലും കയറ്റുമതി ചെയ്തു. ഫെബ്രുവരി 8 വരെയുള്ള കണക്കുപ്രകാരം ആകെ 338 കോടി രൂപയുടെ വാക്‌സിനാണ് വിദേശരാജ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.