റിയാദ്: ഇന്ത്യൻ കമ്പനിയായ സിറം ഇൻസിറ്റിറ്റ്യൂട്ട് നിർമിച്ച ഓക്സ്ഫഡ്- അസ്ട്രാസെനക്ക വാക്‌സിൻ സൗദിയിൽ എത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു. 30 ലക്ഷം ഡോസ് വാക്‌സിനാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ബാക്കി 70 ലക്ഷം ഡോസുകൾ വൈകാതെ എത്തും. അസ്ട്രാസെനക്ക വാക്സിന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അനുമതി നൽകിയിട്ടുണ്ടെന്നും സൗദിയിൽ ഉടൻ ഉപയോഗിച്ച് തുടങ്ങുമെന്നും സൗദി ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അബ്ദു അൽആലി അറിയിച്ചിരുന്നു. ഇന്ത്യയിലെ സിറം ഇൻസിറ്റിറ്റ്യൂട്ടിൽ ഓക്സ്ഫഡ് സർവകലാശാലയും മരുന്ന് കമ്പനിയായ അസ്ട്രാസെനക്കയും ചേർന്ന് വികസിപ്പിച്ച വാക്‌സിനാണിത്.