വിദേശ സന്ദര്ശനത്തിലേർപ്പെട്ടിരിക്കുന്ന അബുദാബി കിരീടാവകാശി ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ഇന്ന് വൈകുന്നേരം ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും പ്രധാനമന്ത്രിമാരുമായി ഫോൺ സംഭാഷണം നടത്തി. നരേന്ദ്ര മോദിയുമായും ഇമ്രാൻ ഖാനുമായും വെവ്വേറെ വിളിച്ചാണ് ഷെയ്ഖ് മുഹമ്മദ് സമാധാനത്തെ കുറിച്ചും പരസ്പരം ആശയവിനിമയം നടത്തേണ്ടതിനെക്കുറിച്ചും ഓർമിപ്പിച്ചത്. രണ്ട് അയൽരാജ്യങ്ങളും സൗഹൃദത്തിൽ കഴിയുന്നത് കാണാൻ ആണ് യുഎഇ ജനതയുടെ താല്പര്യം. ഇവിടെ കഴിയുന്ന രണ്ട് രാജ്യങ്ങളിലെയും പ്രവാസികൾ ആഗ്രഹിക്കുന്നതും സമാധാനം തന്നെ. സോഷ്യൽ മീഡിയകളിലൂടെ പ്രവാസികൾ ഈ സമാധാന സന്ദേശം പങ്കുവെക്കുകയാണ്. നാളെ ഇന്ത്യൻ വിങ് കമാൻഡർ അഭിനന്ദിനെ പാക്കിസ്ഥാൻ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന ഇമ്രാൻ ഖാന്റെ അറിയിപ്പ് സമാധാനത്തിന്റെ സൂചകമായി ഗൾഫിൽ പരക്കെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്.