മനാമ: നന്മകൾ നട്ടുപിടിപ്പിക്കാൻ കലാ പ്രവർത്തനങ്ങളെ ഉപയോഗപ്പെടുത്തണമെന്ന് പ്രവാസി എഴുത്തുകാരൻ രാജു ഇരിങ്ങൽ അഭിപ്രായപ്പെട്ടു. വെസ്റ്റ് റിഫ ദിശ സെൻററിൽ സംഘടിപ്പിച്ച ഏരിയ കലാ മൽസരം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘർഷങ്ങൾ നിറഞ്ഞ സാമൂഹ്യാന്തരീക്ഷത്തിൽ മൂല്യവത്തായ കലാ സാഹിത്യ പ്രവർത്തനങ്ങളിലൂടെ സാഹോദര്യവും നന്മയും വളർത്താൻ സാധിക്കുമെന്ന് കരുതുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
വിവിധ മൽസരങ്ങളിൽ മുഹമ്മദ് ഫാറൂഖ്, ഷരീഫ് മൗലവി, ഷൗക്കത്തലി (ഖുർആൻ പാരായണം), ഷംജിത്ത്, കെ.കെ മുനീർ, വി.കെ അനീസ് (പ്രസംഗം), സുഹൈൽ റഫീഖ്, ഷാഹുൽ ഹമീദ്, പി. എം ബഷീർ (ഗാനം), പി.എം ബഷീർ, ആഷിഫ്, ഷംനാദ് (നാടൻ പാട്ട്), പി. എം ബഷീർ, ഷംനാദ്, നജാഹ് (കവിത) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. യൂനിറ്റടിസ്ഥാനത്തിൽ നടന്ന കലാമൽസരങ്ങളിൽ ഈസ്റ്റ് റിഫ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഈസാ ടൗൺ, മആമീർ യുനിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സാജിദ് നരിക്കുനി അധ്യക്ഷത വഹിച്ചു.ഗഫൂർ മൂക്കുതല, നൗമൽ, പി.എം.അഷ്റഫ്, അബ്ദുൽ അസീസ്, അബ്ദുൽ റഹീം, വി.കെ റിയാസ്, എൻ. ഷൗക്കത്തലി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. യൂനുസ് രാജ് സ്വാഗതവും അബ്ദുൽ ഹഖ് നന്ദിയും പറഞ്ഞു.