മനാമ: പ്രവാസികൾക്കിടയിൽ ഹൃദയ സംബന്ധമായ രോഗങ്ങളും ഹൃദയാഘാതങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ബോധവത്കരണ ശ്രമങ്ങളുടെ ഭാഗമായി ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന ‘ഹൃദ്യം – 2021’ എന്ന പ്രത്യേക പരിപാടി ഇന്ന് (വെള്ളിയാഴ്ച) ഓൺലൈനിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട വിശദമായ പഠന ക്ലാസും തുടർന്ന് സംശയനിവാരണവും ഉൾക്കൊളളിച്ച പരിപാടിക്ക് കോഴിക്കോട് ഇഖ്റഅ് ആശുപത്രിയിലെ വിദഗ്ദൻ കൂടിയായ ഡോ. ത്വയ്യിബ് നേതൃത്വം നൽകും.
വെള്ളിയാഴ്ച്ച വൈകിട്ട് 4 മണിക്ക് സൂം ആപ്പിക്കേഷനിലൂടെയാണ് പരിപാടി. തത്സമയ പരിപാടി ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് ഫൈസ് ബുക്ക് പേജിലും ലഭ്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: +973 3953 3273.
Zoom Link: https://bit.ly/3srlMya
Meeting ID: 819 2378 6402
Passcode: skssf