small icons
small icons

എസ് കെ എസ് എസ് എഫ് ബഹ്റൈൻ തൻബീഹ് പ്രൗഢോജ്വലമായി

New Project (18)

മനാമ : സമസ്‌ത ബഹ്റൈൻ നടത്തുന്ന ത്രൈമാസ കാമ്പയിൻ Zad Al Muthaqeen-ൻ്റെ ഭാഗമായി എസ് കെ എസ് എസ് എഫ് ബഹ്റൈൻ കമ്മറ്റി സംഘടിപ്പിച്ച ഈ വർഷത്തെ 2മത്തെ തൻബീഹ് പഠന വേദി സംഘാടക മികവ് കൊണ്ടും വിഷയാവതരണം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ സമൂഹ നന്മയ്ക്ക് വേണ്ടി ഫലപ്രദമായി ഉപയോഗിക്കണമെന്നും നൽകിയ അനുഗ്രഹങ്ങളിൽ വിശ്വാസികൾ നന്ദിയുള്ളവരാകണമന്നും ആത്മീയം എന്ന വിഷയത്തെ ആസ്പദമാക്കി ഗസ്‌റ്റ് ഇൻ ഓൺലൈൻ എന്ന സെഷനിൽ ജസീൽ കമാലി ഫൈസി സദസ്സിനെ ഉദ്ബോധിപ്പിച്ചു. സ്മരണീയം എന്ന സെഷനിൽ സമസ്തയുടെ സാത്വികരായ പണ്ഡിതരെ അനുസ്‌മരിച്ച് കൊണ്ട് ബഷീർ ദാരിമി സംസാരിച്ചു; സംഘടന സംഘാടനം എന്ന വിഷയത്തിൽ നിഷാൻ ബാഖവിയും പ്രഭാഷണം നടത്തി. സാര സമ്പൂർണ്ണമായ മൂന്ന് സെഷനുകൾ കൊണ്ട് തൻബീഹ് വൻ വിജയമായി.

എസ് കെ എസ് എസ് എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ അധ്യക്ഷത വഹിച്ച ചടങ്ങ് സമസ്ത ബഹ്റൈൻ വൈസ് പ്രസിഡണ്ട് മുഹമ്മദ് യാസിർ‍ ജിഫ്രി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ് വർക്കിംഗ് പ്രസിഡണ്ട് വികെ കുഞ്ഞഹമ്മദ് ഹാജി വൈസ് പ്രസിഡണ്ട് മാരായ ഹാഫിള് ഷറഫുദ്ദീൻ, മുഹമ്മദ് മുസ്‌ലിയാർ എടവണ്ണപ്പാറ ,ട്രഷറർ നൗഷാദ് Sk ,എസ് കെ എസ് എസ് എഫ് വൈസ് പ്രസിഡൻ്റ് സജീർ പന്തക്കൽ കൂടാതെ സമസ്‌ത ഏരിയ നേതാക്കളും സന്നിഹിതരായിരുന്നു

എസ് കെ എസ് എസ് എഫ് ബഹ്റൈൻ ട്രഷറർ ഉമൈർ വടകര,, ജോയിൻ സെക്രട്ടറി മുഹമ്മദ് ,പ്രവർത്ത സമിതി അംഗങ്ങളായ അബ്ദുൽ ജബ്ബാർ,അനസ് അസ്‌ലഹി ,ജംഷീർ തുടങ്ങിയവർ പരിപാടിക്ക് നേത്യത്വം നൽകി. മനാമ ഏരിയ കൺവീനർ അഷ്റഫ് സ്വാഗതവും , എസ് കെ എസ് എസ് എഫ് ജോയിൻ സെക്രട്ടറി അഹമ്മദ് മുനീർ നന്ദിയും പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!