രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷൻ: സ്വകാര്യ ആശുപത്രികളിൽ വാക്‌സിൻ 250 രൂപയ്ക്ക് ലഭ്യമായേക്കും

vaccination

ന്യൂഡൽഹി: ഇന്ത്യയിൽ രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷൻ തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ സ്വകാര്യ ആശുപത്രികളിൽ വാക്‌സിൻ ഒരു ഡോസിന് 250 രൂപ ഈടാക്കുക എന്നാണ് വിവരം. വാക്‌സിന്‍ നിര്‍മാതാക്കളുമായും സ്വകാര്യ ആശുപത്രികളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് നിരക്ക് തീരുമാനിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടത്തും.

ഗുജറാത്തിലെ സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസ് വാക്‌സിന് 250 രൂപയാണ് ഈടാക്കുകയെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു. രാജ്യത്തെല്ലായിടത്തും ഇതേ നിരക്ക് തന്നെയാകും ഈടാക്കുക. കേരളത്തില്‍ വാക്‌സിന്‍ പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാൽ രണ്ടാം ഘട്ടത്തില്‍ സ്വകാര്യ ആശുപത്രികളില്‍ വാകിസിനേഷന് പണം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ച ശേഷം സംസ്ഥാന സര്‍ക്കാർ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

രണ്ടാം ഘട്ടത്തിൽ 60 വയസ്സിന് മുകളിലുള്ളവർക്കും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ അസുഖങ്ങളുള്ള 45-ന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് വാക്‌സിൻ നൽകുക. സർക്കാർ ആശുപ്രതികളിൽ സൗജന്യമായാണ് വാക്‌സിൻ ലഭ്യമാക്കുക. രാജ്യത്ത് 60 വയസ്സ് കഴിഞ്ഞവര്‍ 10 കോടിയിലധികം വരുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വിലയിരുത്തല്‍. 45 വയസ്സിന് മുകളിലുള്ളവർ വാക്‌സിനേഷന് വരുമ്പോൾ രോഗം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!