മനാമ: ബഹ്റൈനിൽ ഇന്ത്യൻ നിർമിത കോവിഷീൽഡ്-ആസ്ട്ര സെനേക്ക വാക്സിൻ്റ രണ്ടാമത്തെ ഡോസ് നൽകാനുള്ള കാലയളവിൽ മാറ്റം വരുത്തി. രണ്ടാമത്തെ ഡോസ് നൽകുന്നത് നാലാഴ്ചക്കുശേഷം എന്നത് എട്ടാഴ്ച വരെ എന്നാക്കി. നാലു മുതൽ എട്ടാഴ്ച്ച വരെയുള്ള കാലയളവിലാകും രണ്ടാം ഡോസ് സ്വീകരിക്കേണ്ടത്. പൊതുജനാരോഗ്യ കാര്യ അണ്ടർ സെക്രട്ടറി ഡോ. മർയം ഇബ്രാഹിം അൽ ഹാജ്രിയാണ് ഇക്കാര്യം അറിയിച്ചത്.
രണ്ടാമത്തെ ഡോസ് എട്ടാഴ്ച കഴിഞ്ഞ് നൽകുന്നതാണ് കൂടുതൽ ഫലപ്രദം എന്ന് പഠനങ്ങളിൽ വ്യക്തമായതിെൻറ അടിസ്ഥാനത്തിലാണ് നടപടി. ലോകാരോഗ്യ സംഘടനയും ഇതുസംബന്ധിച്ച നിർദേശം നൽകിയിരുന്നു.
ആരോഗ്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ്, ബി അവെയർ ആപ് എന്നിവ വഴി വാക്സിന് രജിസ്റ്റർ ചെയ്യാം.