മനാമ: പ്രവാസി ജീവിതത്തിന്റെ വിവിധ തലങ്ങളിലുള്ള വികാസവും ക്ഷേമ പ്രവർത്തനങ്ങളും ലക്ഷ്യം വെച്ച് “കൈകോർക്കാം സാമൂഹിക നന്മക്കായ്” എന്ന പേരിൽ സോഷ്യൽ വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 6.00 മണിക്ക് Zoom വെർച്വൽ പ്ലാറ്റ്ഫോമിൽ സോഷ്യൽ വെൽഫയർ അസോസിയേഷൻ വനിതാ സമ്മേളനം സംഘടിപ്പിക്കുന്നു. “ഒരുമിക്കാം സാമൂഹിക നന്മക്കായ്” എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന വനിതാ സമ്മേളനം വിമൻ ജസ്റ്റിസ് മൂവ്മെൻ്റ്, കേരള പ്രസിഡന്റ് ജബീന ഇർഷാദ് ഉദ്ഘാടനം ചെയ്യും. പ്രവാസ ഭൂമികയിൽ സൗഹൃദത്തിലും സഹജീവി സ്നേഹത്തിലും അധിഷ്ഠിതമായി പ്രവാസികൾക്ക് കൃത്യമായ ദിശാബോധം നൽകുക, അവരുടെ ആവശ്യങ്ങൾക്ക് നിയമ വിധേയമായ ക്രിയാത്മക പരിഹാരം നിർദ്ദേശിക്കുക തുടങ്ങി കാലഘട്ടത്തിന്റെ അനിവാര്യതകളാണ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ ഏറ്റെടുത്ത് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. തൊഴിൽ പ്രശ്നങ്ങളിലും സാമ്പത്തിക പ്രതിസന്ധികളിലും അകപ്പെട്ട പ്രവാസികൾക്കിടയിലെ എല്ലാ ജനവിഭാഗങ്ങളെയും ചേർത്ത് നിർത്തി വിവിധ തലങ്ങളിലുള്ള വികാസവും ക്ഷേമ പ്രവർത്തനങ്ങളും സാധ്യമാക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന കാമ്പയിനിൽ ‘ആരോഗ്യമുള്ള പ്രവാസ ജനത’ എന്ന ലക്ഷ്യ സാക്ഷാത്കാരത്തിനായി വിവിധ പരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ജി.ഗോമതി (പൊമ്പിളൈ ഒരുമൈ) മുഖാതിഥിയായെത്തുന്ന പരിപാടിയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ സംസാരിക്കും. ബഹറൈനിലെ സാമൂഹിക-സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ വനിതാ വ്യക്തിത്വങ്ങൾ സംഗമത്തിൽ ആശംസകൾ നേർന്ന് സംസാരിക്കും. വനിതാദിനത്തോടനുബന്ധിച്ച്നടത്തി