bahrainvartha-official-logo
Search
Close this search box.

നിയമസഭാ തെരഞ്ഞെടുപ്പ്: പത്രികാ സമര്‍പ്പണം ഇന്നുമുതല്‍

polling

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പ്പണം ഇന്നുമുതല്‍ ആരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാകും തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. പത്രിക സമർപ്പണ സമയത്ത് സ്ഥാനർത്ഥിക്ക് ഒപ്പം രണ്ട് പേരെ മാത്രമേ ഭരണാധികാരിക്ക് അരികിലേക്ക് അനുവദിക്കൂ. ഓൺലൈനായി പത്രിക സമർപ്പിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മാർച്ച് 19 വരെ സ്ഥാനാർത്ഥികൾക്ക് പത്രിക സമർപ്പിക്കാൻ അവസരമുണ്ട്. 20 ന് സൂക്ഷ്മ പരിശോധനയും 22ന് പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതിയുമാണ്. കൊവിഡ് പശ്ചാത്തലത്തില്‍ പത്രിക സമർപ്പണ സമയത്ത് റോഡ് ഷോ ഉൾപ്പെടെ ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്ന പരിപാടികൾ ഒഴിവാക്കാൻ നിർദ്ദേശമുണ്ട്. 40771 പോളിംഗ് ബൂത്തുകളാണ് ഈ തവണ സജ്ജീകരിച്ചിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!