മനാമ: വടകര-ചോറോട് സ്വദേശിയായ ബഹ്‌റൈൻ പ്രവാസി കെടഞ്ഞോത്ത് സിയാദ് (41) നാട്ടിൽ ഹൃദയ സ്തംഭനം മൂലം മരണപെട്ടു. ഒരു വർഷത്തോളമായി നാട്ടിൽ ജീവ കാരുണ്യ പ്രവർത്തനത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന സിയാദ് ബഹ്‌റൈൻ കെ എം സി സി യുടെ പ്രവർത്തകനായിരുന്നു.
മാതാവ്: കുഞ്ഞായിഷ
പിതാവ്: ഉമ്പായി ഹാജി (പരേതൻ)
ഭാര്യ: സഹല
മക്കൾ: ഹിബ സിയാദ, സിൻഹ, മുഹമ്മദ്
സഹോദരങ്ങൾ: ഫൈസൽ, നൗഷാദ്, സുനീർ, നസീർ, ഫൗസിയ, സറീന.
സിയാദിന്റെ മരണത്തിൽ കെഎംസിസി ബഹ്‌റൈനും, വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ബഹ്‌റൈൻ കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.