കേരളത്തിൽ കോവിഡ് വന്നുപോയത് അറിയാത്തവര്‍ 10.76 ശതമാനം പേർ

IMG-20210324-WA0053

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വന്നുപോയത് അറിയാത്തവര്‍ 10.76 ശതമാനമെന്ന് റിപ്പോർട്ട്. ആരോഗ്യവകുപ്പ് കഴിഞ്ഞമാസം നടത്തിയ സീറോ സര്‍വയലന്‍സ് പഠനത്തിലാണ് കണ്ടെത്തല്‍. പൊതുജനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍ ഉൾപ്പെടുന്ന 20,939 പേരിലായിരുന്നു പഠനം നടത്തിയത്. സീറോ സര്‍വയലന്‍സ് പഠനത്തിലൂടെ രോഗാണുവിനെച്ചെറുക്കാനുള്ള ആന്റിബോഡി ശരീരം സ്വയം ഉത്പാദിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധനയിലൂടെ കണ്ടെത്തുകയാണ് ചെയ്യുന്നത്.

കോവിഡിന്റെ കാര്യമായലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ 10.76 ശതമാനം പേരില്‍ രോഗം വന്നുപോയിരിക്കാമെന്നാണ് നിഗമനം. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ സീറോ പ്രിവിലന്‍സ്10.5 ശതമാനമാണ്. മുതിര്‍ന്ന പൗരന്മാരിൽ 8 ശതമാനം, കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്കിടയിലുള്ള സീറോ പ്രിവലന്‍സ് 12 ശതമാനമാണ്.

2020 മേയിൽ ഐ.സി.എം.ആര്‍., സംസ്ഥാനത്ത് സീറോ പ്രിവലന്‍സ് സര്‍വേ നടത്തിയിരുന്നു. മൂന്നു ജില്ലകളിലായി നടത്തിയ ഈ സര്‍വേയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ സീറോ പ്രിവലന്‍സ് 0.3 ശതമാനമെന്ന് കണ്ടെത്തിയിരുന്നു. ദേശീയതലത്തിലിത് 0.73 ശതമാനമായിരുന്നു. ഓഗസ്റ്റില്‍ നടത്തിയ സര്‍വേയിൽ കേരളത്തിൽ 0.8 ശതമാനവും ദേശീയ തലത്തില്‍ 6.6 ശതമാനവുമായി. ഡിസംബറില്‍ നടത്തിയ സീറോ പ്രിവലന്‍സ് കേരളത്തില്‍ 11.6 ശതമാനവും ദേശീയ തലത്തില്‍ 21 ശതമാനവുമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!